
റോട്ടറി നാഷൻ ബിൽഡർ പുരസ്ക്കാരം അലക്സ് പി ജേക്കബിന് സമ്മാനിച്ചു.
കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി ഏർപ്പെടുത്തിയ നാഷൻ ബിൽഡർ അവാർഡ് ബിലാത്തിക്കുളം ബി ഇ എം സ്കൂൾ പ്രധാന അധ്യാപകൻ അലക്സ് പി ജേക്കബിന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ സമ്മാനിച്ചു. അധ്യാപക ജീവിത വൃത്തിയിൽ മാതൃക പ്രവർത്തനം നടത്തുന്ന അധ്യാപകർക്ക് നൽകുന്ന പുരസ്ക്കാരമാണ് റോട്ടറി നാഷൻ ബിൽഡർ അവാർഡ്. സമൂഹ – രാഷ്ട നിർമ്മിതികളിൽ കടപെട്ടിരിക്കുന്നത് അധ്യാപകരോടാണെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അഭിപ്രായപ്പെട്ടു. ഈസ്റ്റ് ഹിൽ ബിലാത്തിക്കുളം എ യു […]


