





പ്രശസ്ത ചിത്രകാരൻ പി ശരത്ചന്ദ്രൻ (79) കോഴിക്കോട് അന്തരിച്ചു. എരഞ്ഞിപ്പാലത്തെ വീട്ടിൽ രാവിലെയായിരുന്നു അന്ത്യം. റിച്ചാർഡ് ആറ്റൻ ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു. നിരവധി പരസ്യങ്ങൾക്കായി ചിത്രങ്ങളും ഡിസൈനും നിർവ്വഹിച്ചിട്ടുണ്ട്. സംസ്കാരം വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ . അന്താരാഷ്ട്ര ഇടങ്ങളിൽ അറിയപ്പെടുന്ന മലയാളിചിത്രകാരനായിരുന്നു പി ശരത്ചന്ദ്രൻ. തൻ്റെ സർഗ്ഗാത്മകതയിലൂടെ ക്യാൻവാസുകൾക്ക് പുതു ജീവൻ നൽകാനും ജലച്ചായത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനും ഇനി ചിത്രകാരൻ ശരത് ചന്ദ്രനില്ല. റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ ചിത്രത്തിനുവേണ്ടി ശരത്ചന്ദ്രൻ ഒരുക്കിയ […]






