
കോഴിക്കോട്:ആറുമാസത്തെ കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടു തവണ ഗണ്യമായി ഇന്ധനനികുതി കുറച്ചിട്ടും ആനുപാതികമായി ഇന്ധനവില കുറക്കാതെ സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളെ പകൽകൊള്ള നടത്തുകയാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവന് പറഞ്ഞു. അഹമ്മദാബാദ്,ചെന്നൈ,ബാംഗ്ലൂര്‍ തുടങ്ങിയ വന്‍നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവനന്തപുരത്തെ പെട്രോള്‍ വിലയില്‍ വലിയ വ്യത്യാസം പ്രകടമാണ്.തിരുവനന്തപുരത്ത് ഇന്ന് 107.87 രൂപയാണെങ്കില്‍ അഹമ്മദാബാദില്‍ 96.51 മാത്രമേ ഉളളൂ.ഇത് സംസ്ഥാന നികുതിയിലെ വ്യത്യാസമാണെന്ന് സാമാന്യബുദ്ധിയുളളവര്‍ക്ക് അറിയാമെന്ന് മുട്ടാപ്പോക്ക് ന്യായം പറയുന്ന മന്ത്രി ബാലഗോപാല്‍ മനസ്സിലാക്കണം.കഴിഞ്ഞ നവമ്പറില്‍ കുറയ്ക്കാത്ത സംസ്ഥാനങ്ങളള്പ്പെടെ എല്ലായിടത്തും നികുതി കുറച്ചിട്ടും ഇവിടെ […]


