• Home  
  • ‘അഴക്’ പദ്ധതി: നഗരത്തില്‍ വിളംബര റാലി നടത്തി.
- General - Latest

‘അഴക്’ പദ്ധതി: നഗരത്തില്‍ വിളംബര റാലി നടത്തി.

കോഴിക്കോട് :കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ശുചിത്വ പ്രോട്ടോകോള്‍ ‘അഴക്‘ പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ വിളംബര റാലി നടത്തി. മുതലക്കുളത്തു നിന്നാരംഭിച്ച റാലി കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് സമാപിച്ചു. മേയര്‍ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ്, കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു.ബിനി കൗണ്‍സിലര്‍മാര്‍, പൗര പ്രമുഖര്‍, കുടുംബശ്രീ, ഹരിതകര്‍മസേന, ശുചീകരണ തൊഴിലാളികള്‍, നഗരസഭ ഉദ്യോഗസ്ഥര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്‌റ്റൊറന്റ് […]

കോഴിക്കോട് :കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ശുചിത്വ പ്രോട്ടോകോള്‍ ‘അഴക്‘ പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ വിളംബര റാലി നടത്തി. മുതലക്കുളത്തു നിന്നാരംഭിച്ച റാലി കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് സമാപിച്ചു. മേയര്‍ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ്, കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു.ബിനി കൗണ്‍സിലര്‍മാര്‍, പൗര പ്രമുഖര്‍, കുടുംബശ്രീ, ഹരിതകര്‍മസേന, ശുചീകരണ തൊഴിലാളികള്‍, നഗരസഭ ഉദ്യോഗസ്ഥര്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്‌റ്റൊറന്റ് അസോസിയേഷന്‍ അംഗങ്ങള്‍. സന്നദ്ധ സംഘടനകള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളിലുള്ളവര്‍ വിളംബര ജാഥയില്‍ പങ്കെടുത്തു. ‘അഴകുള്ള നഗരമെ അഴകിന്റെ തീരമെ നിന്റെ മൊഞ്ചു കാക്കാന്‍ വന്നിടട്ടെ ഞങ്ങളും’ എന്ന ഗാനം പാടിയാണ് റാലി നഗരത്തിലൂടെ കടന്നു പോയത്.

അഴക് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് ടാഗോര്‍ സെന്റിനറി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു.ബിനി പദ്ധതി വിശദീകരണം നടത്തും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. എംപിമാരായ എം.കെ.രാഘവന്‍, എളമരം കരീം, ബിനോയ് വിശ്വം, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍എ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ നരസിംഹുഗുരി ടി.എല്‍ റെഡ്ഡി, പി.മോഹനന്‍ മാസ്്റ്റര്‍, അഡ്വ.കെ. പ്രവീണ്‍ കുമാര്‍, ടി.വി.ബാലന്‍, ഉമ്മര്‍ പാണ്ടികശാല, വി.കെ.സജീവന്‍, മനയത്ത് ചന്ദ്രന്‍, കെ.ലോഹ്യ, മുക്കം മുഹമ്മദ്, ഷര്‍മ്മദ് ഖാന്‍, സത്യചന്ദ്രന്‍, അഡ്വ. ഷാജു ജോര്‍ജ്ജ്, അഷറഫ് മണക്കടവ്, വി.കെ.സി. മമ്മദ് കോയ, എ.പി. അഹമ്മദ്, കെ.വി. ഹസീബ്, റാഫി പുത്തൂര്‍ എന്നിവര്‍ എന്നിവര്‍ ആശംസകള്‍ നേരും. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് സ്വാഗതവും ആഗോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.എസ്. ജയശ്രീ നന്ദിയും പറയും.

 

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.