
കോഴിക്കോട്: സഹകരണ സ്ഥാപനങ്ങളുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന കലക്ഷൻ ഏജന്റുമാർക്ക് സ്ഥിര നിയമനം നൽകി തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു. സ്ഥിര വരുമാനവും തൊഴിൽ സുരക്ഷിതത്വവും ആവശ്യപ്പെട്ട് സിബിഡിസിഎയുടെ നേതൃത്വത്തിൽ കോഴിക്കോട് സഹകരണ ഭവനു മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ ഡെപ്പോസിറ്റ് കലക്റ്റർമാരോടുള്ള അവഗണനക്കും നീതി നിഷേധത്തിനുമെതിരെ കോ ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഡെപ്പോസിറ്റ് കലക്ടർമാർ നടത്തിയ പണിമുടക്കിന്റെ ഭാഗമായാണ് […]


