
ഹോപ്പ് ഹോംസ് സേവനങ്ങൾ ഇനി മധ്യകേരളത്തിലും;തൃശൂർ അമല ആശുപത്രിയിൽ പദ്ധതിക്കു തുടക്കം
തൃശൂർ: അർബുദബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും പരിചരണത്തിനും കൈത്താങ്ങായി പ്രവർത്തിക്കുന്ന ഹോപ്പ് ചൈൽഡ് ക്യാൻസർ കെയർ ഫൗണ്ടേഷന്റെ സേവനം ഇനി മധ്യകേരളത്തിലും. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അർബുദ ചികിത്സ തേടുന്ന കുട്ടികൾക്കുള്ള “ബാഗ് ഓഫ് ജോയു’ടെ വിതരണത്തോടെ പദ്ധതിക്കു തുടക്കമായി. ഹോപ്പ് ഫൗണ്ടേഷന്റെ പ്രവർത്തനം മാതൃകാപരമാണെന്നും പൂർണ പിന്തുണ നൽകുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത പി. ബാലചന്ദ്രൻ എംഎൽഎ പറഞ്ഞു. വടക്കൻ കേരളത്തിലും വിദേശത്തുമായി പ്രവർത്തിച്ചു വരുന്ന ഹോപ്പ് ഹോംസ് പദ്ധതി തൃശൂരിലും യാഥാർഥ്യമാകുന്നതോടെ നിരവധി […]


