




സജി തറയിൽ മലപ്പുറം: തേഞ്ഞിപ്പലം പഞ്ചായത്ത് പരിധിയിലെ കെ. ടി അനിരുദ്ധൻ്റെ ഒരു ഏക്കർ സ്ഥലത്താണ് ജൈവ നെൽ കൃഷി നടത്തിയത്.120 ദിവസം കൊണ്ട് കൊയ്തെടുക്കാവുന്ന ഉമ ജൈവ നെൽവിത്താണ് വിതച്ചത്.പരപ്പനങ്ങാടി ബ്ലോക്കിൻ്റെയും തേഞ്ഞിപ്പലം കൃഷിഭവൻ്റെയും പിൻതുണയോടെ നൂറ് മേനി വിളവാണ് ലഭിച്ചത്.സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷിയിൽ ഉൾപ്പെടുത്തിയാണ് ജൈവ നെല്ല് വിളയിച്ചത്. സൂക്ഷ്മ ജീവികൾക്ക് വളരാനുള്ള സാഹചര്യമൊരുക്കി മണ്ണിനെ സംക്ഷിക്കുന്ന പ്രകൃതി കൃഷി പ്രാവർത്തികമാക്കണമെന്ന് പാരമ്പര്യ കർഷകൻ […]





