• Home  
  • എകെജി സെൻററിലുള്ളവരോട് കാണിക്കുന്ന ധാർഷ്ട്യം ലീഗിനോട് വേണ്ട; മുഖ്യമന്ത്രിക്കെതിരെ മുനീർ
- General - Latest - Politics

എകെജി സെൻററിലുള്ളവരോട് കാണിക്കുന്ന ധാർഷ്ട്യം ലീഗിനോട് വേണ്ട; മുഖ്യമന്ത്രിക്കെതിരെ മുനീർ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുസ്ലീം ലീ​ഗ് നേതാവ് എം കെ മുനീർ. ചാൻസിലർക്ക് അധികാരം നൽകാതെ തന്നിഷ്ടപ്രകാരം മുഖ്യമന്ത്രി കാര്യങ്ങൾ ചെയ്യുന്നത് വലിയ ഭരണഘടനാ ലംഘനമാണെന്ന് മുനീർ ആരോപിച്ചു. മുസ്ലീംലീഗ് രാഷ്ട്രീയ സംഘടന തന്നെയാണ്.  ഒരു സമുദായം മാത്രം ഒന്നും ചെയ്യാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. എകെജി സെൻററിലുള്ളവരോട് കാണിക്കുന്ന ധാർഷ്ട്യം ലീഗിനോട് വേണ്ട എന്നും മുനീർ അഭിപ്രായപ്പെട്ടു. ‘ഇ എം എസിൻ്റെ മന്ത്രിസഭയിലുണ്ടായിരുന്ന പാർട്ടിയാണ് മുസ്ലീം ലീ​ഗ്. ഇത് രാഷ്ട്രീയ പാർട്ടിയാണോ […]

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുസ്ലീം ലീ​ഗ് നേതാവ് എം കെ മുനീർ. ചാൻസിലർക്ക് അധികാരം നൽകാതെ തന്നിഷ്ടപ്രകാരം മുഖ്യമന്ത്രി കാര്യങ്ങൾ ചെയ്യുന്നത് വലിയ ഭരണഘടനാ ലംഘനമാണെന്ന് മുനീർ ആരോപിച്ചു. മുസ്ലീംലീഗ് രാഷ്ട്രീയ സംഘടന തന്നെയാണ്.  ഒരു സമുദായം മാത്രം ഒന്നും ചെയ്യാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. എകെജി സെൻററിലുള്ളവരോട് കാണിക്കുന്ന ധാർഷ്ട്യം ലീഗിനോട് വേണ്ട എന്നും മുനീർ അഭിപ്രായപ്പെട്ടു.

‘ഇ എം എസിൻ്റെ മന്ത്രിസഭയിലുണ്ടായിരുന്ന പാർട്ടിയാണ് മുസ്ലീം ലീ​ഗ്. ഇത് രാഷ്ട്രീയ പാർട്ടിയാണോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥലകാല ഭ്രമമാണ്. മുഖ്യമന്ത്രിയുടേത് ഏറ്റവും തരം താഴ്ന്ന രാഷ്ട്രീയമാണ്. ലീഗ് ഓടിളക്കിയല്ല സഭയിലെത്തിയത്. മുസ്ലീം ലീഗ് മിണ്ടണ്ട എന്ന് പറഞ്ഞാൽ ഞങ്ങളിനി സഭയിൽ ഇടപെടണ്ട എന്നാണോ? മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു. ധാർഷ്ട്യം ലീഗിനോട് വേണ്ട, സ്വന്തം വീട്ടിൽ മതി
ലീഗിൻ്റെ തലയിൽ കയറി നിരങ്ങണ്ട. പള്ളിയിൽ ലീഗ് സംസാരിച്ചാൽ വർഗീയ സംഘർഷമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രിസ്തീയ സമൂഹം പള്ളികളിൽ ഇടയലേഖനം വായിക്കാറില്ലേ? ഒരു സമുദായം മാത്രം ഒന്നും മിണ്ടാൻ പാടില്ലെന്ന് പറയുന്നു. മുഖ്യമന്ത്രി മതങ്ങളെ ഹൈജാക്ക് ചെയ്യുകയാണ്. മതനിരാസം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്’ എന്നും മുനീർ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.