Tuesday, November 28, 2023
ExclusiveGeneralHealthLatest

കോവിഡ് കാലം തുടങ്ങിയ നാൾ മുതൽ ദിവസവും അറുപതു കിലോമീറ്റർ സൈക്കിൾ ചവിട്ടി ജോലിക്കു പോകുന്ന ഒരു കോഴിക്കോട്ടുകാരനെ കാണാം


കോഴിക്കോട്:ഇത് എബ്രഹാം കോഴിക്കോട് പുതിയറയിലാണ് വീട് ഈ അൻപത്തി അഞ്ചാം വയസ്സിലും  ദൂരെ കൊടുവള്ളിയിൽ ഉള്ള തന്റെ ഫൈനാൻസ് സ്ഥാപനത്തിന്റെ ഓഫീസിലേക്ക് ദിവസവും സൈക്കിൾ ചവിട്ടിയാണ് അബ്രഹാമിന്റെ യാത്ര.  ഇരുപത്തിനാലു വർഷത്തോളം കോഴിക്കോട് നിന്നും ഈ ഓഫിസിലേക്ക് കെ എസ് ആർ ടി സി ബസിൽ ആയിരുന്നു എബ്രഹാമിന്റെ യാത്ര എന്നാൽ കാലക്രമേണ ഈ റൂട്ടിലെ ബസിൽ തിരക്ക്  വർദ്ധിച്ചു സീറ്റ് പോലും കിട്ടാതെയായി കൂടാതെ ബസ് സ്റ്റഡിലേക്കു രാവിലെ പത്തു മിനിറ്റ് നടന്നു പോവുകയും അതിനു ശേഷം ബസ് പുറപ്പെടാൻ പത്തു മിനുട്ടോളം ബസിൽ കാത്തിരിക്കുകയും എല്ലാം ചെയ്തു ബസ് കൊടുവള്ളി എത്തുമ്പോഴേക്കും മണിക്കൂർ ഒന്ന് കഴിയും ഇതിനെല്ലാം പുറമെ എബ്രഹാം ബസിൽ നേരിടുന്ന പ്രധാന വെല്ലുവിളി എന്ന് പറയുന്നത് കയ്യിൽ ചില്ലറ ഉണ്ടാവില്ല എന്നതാണ് അങ്ങനെയാണ് ബസ് യാത്ര അവസാനിപ്പിച്ച് സൈക്കിളിലേക്കു മാറിയത്. പതിനാറു വർഷത്തോളം മാനുഫാക്ചറിങ്ങ് മേഖലയിൽ കെമിക്കൽ എൻജിനീയർ ആയി ജോലി ചെയ്ത ആളാണ് എബ്രഹാം ഭാര്യയും രണ്ടു മക്കളും ഉൾപ്പെട്ടതാണ് കുടുംബം.മകനും എബ്രഹാമിന്റെ ബിസിനസ്സിൽ സഹായിക്കുന്നുണ്ട്.നിലവിൽ കാലിക്കറ്റ് പെഡിലേഴ്‌സ് എന്ന സൈക്കിൾ ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ആണ് കൂടാതെ ഹിമാലയത്തിന്റെ പതിനാറായിരം ഫീറ്റിന് മുകളിൽ ഉള്ള ട്രെക്കിങ്ങ് നാല് തവണ പൂർത്തിയാക്കിയിട്ടുമുണ്ട് .

എബ്രഹാം ഉപയോഗിക്കുന്ന ഈ സൈക്കിൾ കുറച്ചു പ്രത്യേകതകൾ നിറഞ്ഞതാണ് രണ്ടു ലക്ഷം രൂപയാണ് ഇതിന്റെ വില,ക്രോമോലി സ്റ്റീലിൽ നിർമിച്ച  ഫ്രെയിമിന് മാത്രം നാല്പത്തി അയ്യായിരം രൂപയും രണ്ടു വീലുകൾക്കും കൂടി ഒരു ലക്ഷം രൂപയും ചെലവ് വരും പൂർണമായും  പാർട്സുകൾ ഇറക്കുമതി ചെയ്ത ശേഷം  സൈക്കിൾ അസ്സംബ്ലിങ്ങും   റിപ്പയറിങ്ങും നന്നായി അറിയാവുന്ന എബ്രഹാം തന്നെ ഉണ്ടാക്കി എടുത്തതാണ് ഇത് .

ഇതിനായി ഒരു പ്രത്യേക വർക്ക്ഷോപ്പ് തന്നെ എബ്രഹാം കൈകാര്യം ചെയുന്നുണ്ട്.സൈക്കിളിന്റെ കാര്യത്തിൽ അഗ്രഗണ്യൻ ആണ് എബ്രഹാം .സൈക്കിളുകളുടെ നിർമാണ രീതികളും മറ്റും കണ്ടറിയാനായി തായ്‌വാനിൽ വരെ പോയി കമ്പനികൾ സന്ദർശിച്ചിട്ടും ഉണ്ട്.

Reporter
the authorReporter

Leave a Reply