Thursday, November 30, 2023
Art & CultureCinemaLatest

എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ വീഡിയോ ഗാനത്തിന് മികച്ച പ്രതികരണം


ആസിഫ് അലി , രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസായി. ബി.കെ. ഹരിനാരായണന്‍ എഴുതി ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്ന് വില്ല്യം ഫ്രാന്‍സിസ് ആലപിച്ച ‘തന്നേ തന്നേ ഞാനിരിക്കെ…’ എന്ന ഗാനമാണ് റിലീസായത്.

മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫീല്‍ ഗുഡ് ഗാനമെന്നാണ് പ്രേക്ഷകര്‍ ഈ ഗാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

 

 

സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സംഗീതം പകരുന്ന ഇരുനൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’.സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.

ഷാരിസ് മുഹമ്മദ് തിരക്കഥയും സംഭാഷണവും എഴുതുന്നു. ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.സത്യം ഓഡിയോസാണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്.നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് ‘എല്ലാം ശരിയാകും’ തിയേറ്ററിലെത്തിക്കുന്നു.


Reporter
the authorReporter

Leave a Reply