Wednesday, November 29, 2023
HealthLocal News

ദേശീയ ആയുർവേദ ദിനാചരണവും “ആയുർവേദ ആഹാർ” ആയുഷ് ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചു.


കോഴിക്കോട്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റിയും, റോട്ടറി ക്ലബ് കാലിക്കറ്റ് മിഡ് ടൗണും, വൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ് ട്രീറ്റ്മെന്റ് സെന്റർ, കോഴിക്കോടും സംയുക്തമായി ദേശീയ ആയുർവേദ ദിനാചരണവും “ആയുർവേദ ആഹാർ” എന്ന ആയുഷ് ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചു.
കോഴിക്കോട് ഹോട്ടൽ വുഡീസിൽ വെച്ച് നടന്ന ചടങ്ങ് വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ പ്രസിഡന്റും വൈദ്യരത്നം സീനിയർ ഫിസിഷ്യനുമായ ഡോ. കെ. എസ്സ്. വിമൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് പ്രസ്സ് ക്ലബ് സെക്രട്ടറി  പി. എസ്. രാകേഷ് മുഖ്യാഥിതി ആയിരിന്നു.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് സിറ്റി സെന്റർ ഏരിയ വൈസ്-പ്രസിഡന്റും, റോട്ടറി കാലിക്കറ്റ്‌ മിഡ്‌ടൌൺ സെക്രട്ടറിയുമായ ഡോ. ശാന്തി ഗംഗ, റോട്ടറി കാലിക്കറ്റ്‌ മിഡ്‌ടൌൺ പ്രസിഡന്റ്‌  ശ്രീജിത്ത്‌ കളത്തിൽ ബാലകൃഷ്ണൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ.പി.സി മനോജ്‌ കുമാർ,  കോഴിക്കോട് സോൺ വനിതാ കമ്മിറ്റി കൺവീനർ ഡോ. റീജ മനോജ്‌ , ഡോ. തുളസി ലോഹിത്, ഡോ. സജിത ഡിജിൻ . കോഴിക്കോട് സിറ്റി സെന്റർ ഏരിയ സെക്രട്ടറി ഡോ. റിധിമ കെ.എ എന്നിവർ സംസാരിച്ചു
ഡോക്ടർമാരും, വൈദ്യരത്നം ജീവനക്കാരും, പൊതുസമൂഹത്തിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തിക്കൊണ്ട് അവതരിപ്പിച്ച “ആയുർവേദ ആഹാർ” ഫുഡ്‌ ഫെസ്റ്റിൽ, ആയുർവേദ രീതിയിൽ തയ്യാറാക്കാവുന്ന ആഹാര വിഭവങ്ങളെ പരിചയപ്പെടുത്തി. ഡോ. റീജ മനോജ്‌ , ഡോ. ഷാഹിദ ടി.പി, ഡോ. റിധിമ കെ.എ, ഡോ. തുളസി ലോഹിത്, ഡോ. കാർത്തിക. വി,ടീന അജിത്,  ദീപ രമേഷ്, സൗമ്യ ജഗന്നാഥ്,  ഷിമി ഗണേഷ്, രമ്യ ബൈജു,  ദീപ വിനോദ് എന്നിവർ പങ്കാളികളായി.
ഇത്തവണത്തെ ആയുർവേദ ദിനത്തിന്റെ തീം ആയുർവേദ ഫോർ പോഷൺ എന്നായിരിക്കെ, ആഹാരത്തിൽ ഷഡ് രസങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയും, പോഷകാഹാരകുറവിനെ മറികടക്കാൻ ആയുർവേദം അനുശാസിക്കുന്ന വ്യത്യസ്ത തരം ആഹാര വിഭവങ്ങളെ കുറിച്ചും, കോവിഡാനന്തര പ്രശ്നങ്ങളിലും മറ്റനേകം രോഗങ്ങളിലും, ഇത്തരം ആയുർവേദ മാർഗങ്ങളിലൂടെ, എങ്ങനെ ചികിത്സിച്ചു ഭേദമാക്കാം എന്നും, രോഗ പ്രതിരോധശേഷി എങ്ങനെ വീണ്ടെടുക്കാം എന്നതും പൊതുജനത്തിന്റെ അറിവിലേക്ക് എത്തിക്കുക എന്നതാണ് ഈ പരിപാടി ലക്ഷ്യം വെച്ചത്.
ചടങ്ങിനൊടാനുബന്ധിച്ചു        ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ ആരോഗ്യപാഠം പദ്ധതിയുടെ തീം സോങ്  സംസ്ഥാന പ്രസിഡന്റ്‌ ഡോ. രാജു തോമസ് റിലീസ് ചെയ്തു. ഡോ. മുംതാസ്. എം. കെ യുടെ വരികൾക്ക് സംഗീതം നൽകിയത്  വിനീഷ് പാറക്കടവാണ്. ഡോ. അരുൺ ഗോപൻ, ഡോ. വിനോദ് കുമാർ എം. വി, ഡോ.ഗണേഷ്. കെ. സി, ഡോ. വിഷ്ണു രാധാകൃഷ്ണൻ, ഡോ. പി. എസ്. സിന്ദുലത, ഡോ. ആതിര കൃഷ്ണൻ, ഡോ. പ്രസ്യ മിഥുൻ എന്നിവർ ചേർന്നാണ്  പാടിയത്.
ഞവരയരി പായസം, മലരിഞ്ചി, വേശവാരം(കട്ലറ്റ്), ചിറ്റമൃത് അടലോടകം ഓംലറ്റ്, നെല്ലിക്ക മഞ്ഞൾ ജ്യൂസ്‌, ചെറുപയർ സൂപ്പ്, കുമ്പളങ്ങ ഹൽവ, നെല്ലിക്ക ചമ്മന്തി, അമ്പഴങ്ങ ഉപ്പിലിട്ടത്, പാലക്, ചീര, മുരിങ്ങയില എന്നിവകൊണ്ടുള്ള ചപ്പാത്തി മുതലായ വ്യത്യസ്ത ആയുർവേദ ആഹാര വിഭവങ്ങളെ പരിചയപ്പെടുത്തി.

Reporter
the authorReporter

Leave a Reply