• Home  
  • മാതൃഭൂമി ഡയറക്ടര്‍ ഡോ. ടി.കെ. ജയരാജ് അന്തരിച്ചു….
- General - Latest

മാതൃഭൂമി ഡയറക്ടര്‍ ഡോ. ടി.കെ. ജയരാജ് അന്തരിച്ചു….

കോഴിക്കോട്: പ്രശസ്ത ജനറല്‍ സര്‍ജനും കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറും ചീഫ് സര്‍ജനും മാതൃഭൂമി ഡയറക്ടറുമായ ഡോ.ടി.കെ.ജയരാജ് (82) അന്തരിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടിയ ജയരാജ് കേരള ഗവ. സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായാണ് ഭിഷഗ്വരജീവിതം തുടങ്ങിയത്. 1976-ല്‍ കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റല്‍ തുടങ്ങിയതുമുതല്‍ അതിന്റെ നേതൃത്വത്തില്‍  അദ്ദേഹമുണ്ടായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ട് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന എടമുട്ടം തണ്ടയം പറമ്പില്‍ കുഞ്ഞുകൃഷ്ണന്റെയും കാര്‍ത്യായനിയുടെയും മകനായി 1939 […]

കോഴിക്കോട്: പ്രശസ്ത ജനറല്‍ സര്‍ജനും കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറും ചീഫ് സര്‍ജനും മാതൃഭൂമി ഡയറക്ടറുമായ ഡോ.ടി.കെ.ജയരാജ് (82) അന്തരിച്ചു.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടിയ ജയരാജ് കേരള ഗവ. സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായാണ് ഭിഷഗ്വരജീവിതം തുടങ്ങിയത്.
1976-ല്‍ കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റല്‍ തുടങ്ങിയതുമുതല്‍ അതിന്റെ നേതൃത്വത്തില്‍  അദ്ദേഹമുണ്ടായിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ട് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന എടമുട്ടം തണ്ടയം പറമ്പില്‍ കുഞ്ഞുകൃഷ്ണന്റെയും കാര്‍ത്യായനിയുടെയും മകനായി 1939 ജൂലായ് ഏഴിനായിരുന്നു ജനനം.

അസോസിയേഷന് ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ ഭരണസമിതിയംഗം, കേരള ചാപ്റ്റര്‍ പ്രസിഡന്റ്, സെക്രട്ടറി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  കോഴിക്കോട് ബ്രാഞ്ച് ബ്രാഞ്ച് പ്രസിഡന്റ്, കാലിക്കറ്റ് യൂറോളജി ക്ലബ്ബ് പ്രസിഡന്റ്, ശ്രീനാരായണ എഡ്യുക്കേഷന്‍ സൊസൈറ്റി ഡയറക്ടര്‍ബോര്‍ഡംഗം, വൈസ് പ്രസിഡന്റ്,ശ്രീകണ്‌ഠേശ്വര ക്ഷേത്രം പ്രവര്‍ത്തകസമിതിയംഗം, റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ്.ജില്ലാ വോളിബോള്‍ അസോസിയേഷന്‍  പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കെ.ടി.സി. സ്ഥാപകനും പ്രമുഖ വ്യവസായിയുമായ പരേതനായ പി.വി.സാമിയുടെ മകള്‍ കുമാരി ജയരാജാണ് ഭാര്യ. മക്കള്‍: ഡോ.ജെയ്‌സി ബൈജു (ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ കെയര്‍, ഫ്‌ളോറിഡ, യു.എസ്.), ഡോ.ദീപ സുനില്‍ (പി.വി.എസ്. ഹോസ്പിറ്റല്‍, കോഴിക്കോട്), ഡോ.ജയ് കിഷ് ജയരാജ് (ഡയറക്ടര്‍, പി.വി.എസ്. ഹോസ്പിറ്റല്‍)ഡോ.ദീഷ്മ രാജേഷ് (പി.വി.എസ്. ഹോസ്പിറ്റല്‍). മരുമക്കള്‍: ഡോ.പ്രദീപ് ബൈജു (ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ കെയര്‍, ഫ്‌ളോറിഡ, യു.എസ്.),ഡോ.സുനില്‍ രാഹുലന്‍ (ദുബായ്), ഡോ.ആര്യ ജയ് കിഷ് (പി.വി.എസ്. ഹോസ്പിറ്റല്‍), ഡോ. രാജേഷ് സുഭാഷ് (പി.വി.എസ്. ഹോസ്പിറ്റല്‍).സഹോദരങ്ങള്‍: സാവിത്രി (ഫറോക്ക്), സതി (അയ്യന്തോള്‍), പരേതരായ ഡോ.ടി.കെ.രവീന്ദ്രന്‍ (കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍),ഗംഗാധരന്‍(വിമുക്തഭടന്‍), ബാലകൃഷ്ണന്‍ (റിട്ട. പ്രിന്‍സിപ്പാള്‍, ഗവ. കോളേജ്, ചാലക്കുടി), സുരേന്ദ്രന്‍ (റിട്ട. ഇന്ത്യന്‍ റവന്യൂ സര്‍വീസ്), സരോജിനി, സരസ്വതി. മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍,   പി.വി.ഗംഗാധരന്‍ എന്നിവര്‍ ഭാര്യാസഹോദരന്മാരാണ്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.