Local News

ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; എട്ടു പേർക്ക് പരിക്ക്

Nano News

കോഴിക്കോട്: പുതുപ്പാടിയിൽ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. കോഴിക്കോട് – വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ പരിക്കേറ്റ ആംബുലൻസിൽ ഉണ്ടായിരുന്നവർ കോഴിക്കോട് മെഡിക്കൽ മെഡിക്കൽ കോളേജിലാണ് പ്രവേശിച്ചിരിക്കുന്നത്. മറ്റുള്ളവർ മേപ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ആംബുലന്‍സും എതിരെ വരികയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സിൽ ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ട്രാവലറിന്‍റെയും മുന്‍ഭാഗം തകര്‍ന്നു.


Reporter
the authorReporter

Leave a Reply