കോഴിക്കോട് : ഫ്രാൻസിസ് റോഡിനടുത്ത് പി.പി ഹൗസി ലെ അഫാം. കെ. ടി (24) യെ വിൽപ്പനകായി സൂക്ഷിച്ച 30 ഗ്രാം എം.ഡി.എം.എ യുമായി സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറ് കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, സബ് ഇൻസ്പെക്ടർ ജോസ് പെരിയാപുരത്തിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി.
വീട്ടിൽ വച്ച് പൊറോട്ട നിർമ്മിച്ചു സമീപത്തുള്ള ഹോട്ടലുകളിൽ വിതരണം ചെയ്യലാണ് ഇയാളുടെ ജോലി. പൊറോട്ട വാങ്ങിക്കാൻ എന്ന വ്യാജേന പല ആളുകളും വീട്ടിൽവന്ന് മയക്കുമരുന്ന് വാങ്ങിപ്പോകുന്നുണ്ട് എന്നുള്ള വിവരം പോലീസിന് ലഭിച്ചതിനെ തുടർന്ന് പ്രതിയും പ്രതിയുടെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് സിറ്റി ഡാൻസഫും ടൗൺ പോലീസും ചേർന്ന് വീട് റെയ്ഡ് ചെയ്തതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. പിടികൂടിയ മയക്കുമരുന്നു കൂടാതെ ഇലക്ട്രോണിക് ത്രാസും പാക്ക്ചെയ്യാൻ ഉപയോഗിക്കുന്ന സിപ് ലോക്ക് കവറുകളും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള പൈപ്പും വീട്ടിലെ ഇയാളുടെ റൂമിലെ അലമാരയിൽ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
പ്രതി ആരിൽ നിന്നെല്ലാമാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും ആർക്കെല്ലാം ആണ് ഇത് കച്ചവടം ചെയ്യുന്നത് എന്നും ഉള്ള വിവരങ്ങൾ ഇയാളിൽ നിന്ന് പോലീസ് ശേഖരിച്ചുവരുന്നു. സിറ്റിയുടെ പല ഭാഗങ്ങളിൽ ഉള്ള ചെറുപ്പക്കാർക്കും കോളേജ് വിദ്യാർത്ഥികൾക്കും വൻ അളവിൽ ആണ് ഇയാൾ മയക്കുമരുന്ന് കച്ചവടം നടത്തി വന്നിരുന്നത്. സിറ്റിയിലെ ഓരോ സ്റ്റേഷൻ പരിധിയിലും ഉള്ള മയക്കുമരുന്ന് വിൽപ്പനക്കാരുടെയും ഉപയോഗിക്കുന്ന ആളുകളുടെയും കൃത്യമായ പേര് വിവരങ്ങൾ ശേഖരിച്ച് ഇത്തരക്കാരെ വളരെ കർശനമായി നിരീക്ഷിച്ചുവരികയാണ് സിറ്റി ഡാൻസാഫ് സംഘം. ഈ മാസം ഡാൻസ് ഓഫ് സംഘം പിടിക്കുന്ന മൂന്നാമത്തെ കേസ് ആണിത്.
സിറ്റി ഡാൻസാഫിലെ സബ്ബ് ഇൻസ്പെക്ടർമാരായ മനോജ് എടയേടത്ത്, അബ്ദുറഹ്മാൻ, അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ അഖിലേഷ്, സിപിഓ മാരായ സുനോജ് കാരയിൽ, ലതീഷ്, സരുൺ കുമാർ, ഷിനോജ്, തൗഫീഖ്, അഭിജിത്ത്, ദിനീഷ്, മഷൂർ എന്നിവരും ടൗൺ സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ ജോസ്.വി.ഡിക്രൂസ്, കിരൺ ഷബീർ, സജീവൻ, അജിത, സീനിയർ സി.പി.ഒ ജിത്തു എന്നിവരുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്