Friday, January 24, 2025
General

8 മാസം മുൻപ് യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചു; യുവാവ് പിടിയിൽ


ഭോപ്പാൽ: വിവാഹത്തിനു നിർബന്ധിച്ചു കൊണ്ടിരുന്ന കൂടെത്താമസിച്ചിരുന്ന സ്ത്രീയെ കൊല ചെയ്ത് 8 മാസത്തോളം ഫ്രി‍ഡ്ജിൽ സൂക്ഷിച്ച് യുവാവ്. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. കഴുത്തിലൂടെ വരിഞ്ഞ് കൈ കൂട്ടിക്കെട്ടിയ നിലയിലുളള അഴുകിയ ശരീരം വെള്ളിയാഴ്ച്ച പൊലീസ് കണ്ടെടുക്കുകയായിരുന്നു. പ്രതി സഞ്ജയ് പാട്ടിദാർ മറ്റൊരു സ്ത്രീയുമായി നേരത്തെ വിവാഹിതനാണ്.

പിങ്കി പ്രജാപതി എന്നു പേരുള്ള മുപ്പത് വയസുകാരിയാണ് മരിച്ചത്. മൃതശരീരം കണ്ടെടുക്കുന്ന സമയത്ത് സ്ത്രീയുടെ ശരീരത്തിൽ സാരിയും മറ്റ് ആഭരണങ്ങളും ധരിച്ചിരുന്നു. 2023 ജൂണിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും കഴിഞ്ഞ 5 വർഷമായി ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

നേരത്തെ വിവാഹിതനായ പ്രതിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവതി സമ്മർദം ചെലുത്തിയിരുന്നു. ഇതിൽ നീരസം തോന്നിയ പ്രതി തന്റെ സുഹൃത്തിനൊപ്പം ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഫ്രിഡ്ജിൽ നിന്നും ദുർ​ഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ വീട്ടുടമയുടെ പരിശോധനയിൽ മൃതദേഹം കണ്ടെടുക്കുകായിരുന്നു. അങ്ങനെ അവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്നും ദേവാസ് പോലീസ് സൂപ്രണ്ട് പുനീത് ഗെഹ്‌ലോട്ട് പറഞ്ഞു.

2023 ൽ പ്രതി വീടൊഴിഞ്ഞ് പോയെങ്കിലും രണ്ട് മുറികളിലായി തന്റെ സാധനങ്ങൾ സൂക്ഷിച്ച് വച്ചിരുന്നു. പിന്നീട് സാധനങ്ങൾ മാറ്റി ഒഴിഞ്ഞു കൊള്ളാമെന്നാണ് വീ‌ട്ടുടമയോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് വീട് വാടകയ്ക്ക് ചോചിച്ച് ഒരാൾ എത്തിയപ്പോൾ ഈ മുറികൾ തുറന്നു കാണിക്കുകയായിരുന്നു. വൈദ്യുതി ഓഫാക്കിയപ്പോൾ റഫ്രിജറേറ്റർ പ്രവർത്തനം നിലക്കുകയും ചെയ്തതോടെയാണ് ദുർ​ഗന്ധം ആരംഭിച്ചതും സംഭവം പുറത്തറിയുന്നതും. നിലവിൽ പ്രതി ദില്ലി ജയിലിലാണ്.


Reporter
the authorReporter

Leave a Reply