കോഴിക്കോട്; ജനുവരി 27 ന് നടക്കുന്ന
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷാ പേ ചർച്ചയുടെ മുന്നോടിയായി ‘എക്സാം വാരിയര്‍‘ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ പ്രശസ്ത സിനിമ സീരിയല്‍ താരം ഇല്ലിക്കെട്ട് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
9, 10, +1, +2 വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തില്‍ വിവിധ സ്കൂളുകളില്‍ നിന്നായി 300 ഓളം കുട്ടികള്‍ പങ്കെടുത്തു.പരീക്ഷ മനസ്സിലാക്കിയ കാര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഉത്സവം എന്ന തീം ആണ് നല്‍കിയത്.പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പാര്‍ട്ടിസിപേഷന്‍ സര്‍ട്ടിഫിക്കറ്റും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവര്‍ക്ക് മെമെന്‍റോയും വിതരണം ചെയ്തു.പരീക്ഷാ പേ ചര്‍ച്ചക്ക് പ്രചരണം കൊടുത്ത് ജനകീയമാക്കാനുദ്ദേശിച്ച് നടത്തിയ പരിപാടിയില്‍ അഡ്വ.വി.കെ.സജീവന്‍ കോര്‍ഡിനേറ്ററായി.വേദവ്യാസ സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം.ജ്യോതീശന്‍, കൗണ്‍സിലര്‍മാരായ നവ്യ ഹരിദാസ്, രമ്യസന്തോഷ്, എന്‍.ശിവപ്രസാദ്, എം.സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.