കോഴിക്കോട് : ബത്തേരി സ്വദേശി അഡ്വ :തങ്കച്ചൻ രചിച്ച ലോകസമാധാനം വികസനം പരിസ്ഥിതി വികസനം എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ 10 ന് ഗാന്ധിഗൃഹത്തിൽ നടക്കുന്ന ചടങ്ങിൽ റിട്ടയർ ജെസ്റ്റിസ് കമാൽ പാഷാ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .അഡ്വ : ജയശങ്കർ ,അഡ്വ :സി. ആർ നീലകണ്ടൻ, പ്രശ്‌സ്ത കവി പി കെ ഗോപി തുടങ്ങിയവർ സംബന്ധി ക്കും. പുരോസ്ഥിര വികസനം എന്ന പുതിയ ചിന്താധാരയുടെ പ്രഖ്യാപനം നടത്തുന്ന ഈ പുസ്തകം പരമ്പരാഗത പരിസ്ഥിതി വികസന പ്രവർത്തന നയങ്ങൾ നിയമങ്ങൾ എന്നിവയിൽ വന്ന ഗൗരവമായ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ഇത്തരം തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ശീതോശ്ണ മേഖലയിൽ മനുഷ്യ വാസം തീരെ സാധ്യമല്ലാത്ത ആദ്യ പ്രദേശമായി കേരളം മാറുമെന്ന ശക്തമായ മുന്നറിയിപ്പും നൽകുന്നു.സൈഗതം പബ്ലിക്കേഷൻസ് പ്രസിദ്ധീ കരിച്ച ഈ പുസ്തകം കേരളത്തിൽ ശരാശരി ഓരോ 5 സെന്റ് ഭൂമിയിലും കെട്ടിടങ്ങൾ വ്യാപകമായി കെട്ടിടങ്ങൾ നിർമ്മിച്ചാൽ ഉണ്ടാകുന്ന പരിസ്ഥിതി വികസനപ്രശ്നസകൾ നീലഗിരി ജൈവ മേഖല അതീവ പ്രശ്നങ്ങൾ നേരിടുന്നുവെന്ന വസ്തുത ദേശീയ പാത 266ലെ രാത്രി യാത്ര നിരോധനം ബഫർസോൺ എന്നിവ ഭൗമോപരിതലം കുറയുന്നതിന്റെ കാരണങ്ങൾ വന്യ മൃഗശല്യമൊഴി വാക്കാനുള്ള മാർഗങ്ങൾ കാടും നാടും വേർ തിരിക്കൽ എന്നിവയെല്ലാം പുസ്തക ത്തിൽ ചർച്ചചെയ്യുന്നു . വാർത്താ സമ്മേളനത്തിൽ പുസ്തക രചയിതാവ് അഡ്വ. തങ്കച്ചൻ ,കെ കെ മുജീബ് റഹ്മാൻ , പി എ അബ്ദുൽ കലാം , പി ടി ആസാദ് , ഇർഷാദ് എന്നിവർ പങ്കെടുത്തു.