കോഴിക്കോട്. ഇന്ന് രാവിലെയോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ മുരളീധരനെ അനുകൂലിച്ച് കോൺഗ്രസ് പോരാളികൾ എന്ന പേരിൽ വ്യാപകമായി ബോർഡുകൾ സ്ഥാപിച്ചതായി കാണപ്പെട്ടത്. ഡിസിസി ഓഫീസിന് സമീപത്തും മാനാഞ്ചിറയിലും കല്ലായി യിലും കൂടാതെ നഗരത്തിന്റെ വിവിധ ശ്രദ്ധാകേന്ദ്രങ്ങളിൽ എല്ലാം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങൾക്ക് വേണം ഈ നേതാവിനെ എന്നാണ് ബോർഡിൽ പറയുന്ന വാചകം. അതേസമയം ബോർഡ് സ്ഥാപിച്ച വിഷയവുമായി കെ മുരളീധരൻ പ്രതികരിച്ചിട്ടില്ല.