കോഴിക്കോട്: സംഗീത ആസ്വാദകരിൽ നിലയ്ക്കാത്ത താളത്തിൻ്റെ കുളിർ മഴ പെയ്യിച്ച പുരുഷോത്തമൻ മേച്ചേരിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിക്കുന്നു. ഏപ്രിൽ 22 ന് ബേപ്പൂർ ബി.സി റോഡ് ജി.എൽ.പി സ്കൂളിൽ നിലയ്ക്കാത്ത താളം 2023 എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു.സംഗീത നിശയും നൃത്തനൃത്ത്യങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും.വിവിധ റിയാൽറ്റി ഷോകളിൽ വിജയികളായ അകൈതി കെ.പി,നിധീഷ്, അമൽ സി അജിത്ത്, റോഷ്ണികൃഷ്ണ,ബിബി ബാൽ,ആതിര, ഡോ.രഞ്ജിത്ത്,ഹർഷൻ എന്നിവർ സംഗീത നിശയിൽ അണിനിരക്കും.പ്രാദേശീയ കലാകാരൻമാരുടെ നൃത്തനൃത്ത്യങ്ങൾ ഇത്തവണത്തെ പ്രത്യേകതയാണ്.നെല്ലിക്കോട് സതീഷ് കുമാർ ചെയർമാനും വിജീഷ് വെങ്കളത്ത് കൺവീനറുമായി കമ്മറ്റി രൂപീകരിച്ചു.
ഭാരവാഹികൾ
ചെയർമാൻ – നെല്ലിക്കോട് സതീഷ് കുമാർ
വൈസ് ചെയർമാൻമാർ – ജിതേഷ്, ജയൻ കല്ലിങ്ങൽ , മുരളീധരൻ മുടക്കയിൽ
കൺവീനർ – വിജീഷ് വെങ്കളത്ത്
ജോയിന്റ് കൺവീനർ – പ്രിജു,ശിവപ്രസാദ് കെ, സജിത്ത് പുളിക്കൽ
ഖജാൻജി – ഉദയകുമാർ
സഹായി -ഗീത് വി
എക്സിക്യൂട്ടീവ് മെംബേർസ് :
സജീന്ദ്രൻ ,സുരേഷ് , സുന്ദരൻ എ,മനോജ്, സുഭാഷ് ,ബാബുരാജൻ , രമേശൻ,ജിജോ, വത്സരാജൻ,ബിനോജ്