കർഷകർക്ക് സഹായകരമായ നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പാക്കുന്ന സമയത്ത് കേരളത്തിൽ കർഷകരെ ദ്രോഹിക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി.സി .കൃഷ്ണകുമാർ പറഞ്ഞു .കിസാൻ സമ്മാനപദ്ധതി,വിള ഇൻഷുറൻസ് കാർഷിക ഉപകരണങ്ങൾക്ക് സബ്സിഡി,കാർഷികവിളകളുടെ താങ്ങുവില വർദ്ധിപ്പിക്കൽ തുടങ്ങിയ നിരവധി പദ്ധതികളും പ്രവർത്തനങ്ങളും ആണ് കേന്ദ്രസർക്കാർ കാർഷികമേഖലയ്ക്കും കർഷകർക്കും ആയി രാജ്യത്ത് നടപ്പാക്കിയത്. അതേസമയത്ത് പിണറായി സർക്കാർ കേരളത്തിൽ കേന്ദ്രം നൽകുന്ന കർഷകർക്കായി ഉള്ള സഹായധന ങ്ങളും താങ്ങുവില യും അടക്കം വെട്ടിക്കുറയ്ക്കുകയും, നൽക്കാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. നെല്ലിന്റെ താങ്ങുവില വെട്ടിക്കുറച്ചത് ഇതിൻറെ ഒരു ഉദാഹരണം മാത്രമാണ്. കർഷകർ വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടുമ്പോൾ അതിനു ശാശ്വതപരിഹാരം ഉണ്ടാക്കാനായി കേന്ദ്രസർക്കാർ നൽകിയ കോടിക്കണക്കിന് രൂപ ലാപ്സാക്കി കളയുകയാണ് സംസ്ഥാനം. കേന്ദ്ര സർക്കാരിന്റെ കർഷക അനുകൂല സമീപനം രാജ്യത്ത് കാർഷിക ഉല്പാദനം വർദ്ധിക്കുന്നതിന് ഇടയാക്കിയിരിക്കുകയാണ്. കേരളത്തിൽ കൃഷിഭൂമി തരിശിട്ടു കാർഷിക രംഗത്തുനിന്നും കർഷകർ പിന്മാറുകയാണ് പിണറായിയുടെ കർഷകവിരുദ്ധ നടപടികൾ മൂലം എന്നും കൃഷ്ണകുമാർ പറഞ്ഞു.
പാലക്കാട് കർഷക മോർച്ച ജില്ല കമ്മിറ്റി സംഘടിപ്പിച്ച നെല്ലിൻ്റെ താങ്ങ് വില ഉയർത്തുക ,നെല്ല് സംഭരണം ഉടൻ തുടങ്ങുക, വന്യ മൃഗം മൂലം കൃഷി നശിച്ചിവർക്ക് നഷ്ടപരിഹാരം നൽകുക ,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സിവിൽ സ്റ്റേഷനിൽ മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി . കൃഷ്ണകുമാർ . കർഷക മോർച്ച ജില്ല പ്രസിഡൻ്റ് കെ വേണുവിന്റെ അധ്യക്ഷത വഹിച്ചു .ബി.ജെ.പി ജില്ല അധ്യക്ഷൻ കെ.എം.ഹരിദാസ് ആശംസ പ്രസംഗം നടത്തി .ജില്ല ജ: സെക്രട്ടറിമാരായ R.രമേഷ്, K. C.സുരേഷ്,A.c ശെൽവൻ,k .s സന്തോഷ് ,A.പ്രഭാകരൻ, പാലക്കാട് മണ്ഡലം പ്രസിഡൻ്റ് ബാബു എന്നിവർ പങ്കെടുത്ത് സംസാരിച്ചു