EducationLatest

കോളജ് തലത്തിൽ ഗവേഷണ സംസ്കാരം കൊണ്ട് വരണം: സാഫി അന്തർദേശീയ സെമിനാർ

Nano News

ആഗോള വിദ്യാഭ്യാസ രംഗത്ത് ഗവേഷണ പഠനങ്ങൾക്ക് പ്രസക്തി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ യൂണിവേഴ്സിറ്റി, കോളജ് വിദ്യാർഥികളിൽ അക്കാദമിക ഗവേഷണ സംസ്കാരം വളർത്തി കൊണ്ട് വരണമെന്ന് മലേഷ്യയിലെ മലായ സർവകലാശാല പ്രൊഫസർ ഡോ. സയ്യിദ് അൽ ഖാസിമി അഭിപ്രായപ്പെട്ടു. ‘സ്റ്റിയറിംഗ് അക്കാദമിക് റിസർച്ച് ഹാബിറ്റ്യൂഡ്’ എന്ന വിഷയത്തിൽ വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി പിജി വിഭാഗം ഇസ്‌ലാമിക് സ്റ്റഡീസ് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര ഗവേഷണ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരുദ –  ബിരുദാനന്തര തലത്തിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും ഗവേഷണ തൽപരരെ കണ്ടെത്തി രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളും ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് സെമിനാർ, പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ  ഗവേഷണ പ്രവർത്തനങ്ങൾക്ക് അവസരം ഒരുക്കിക്കൊടുക്കണം.  ഇത് രാജ്യത്തിൻ്റെ ബഹുമുഖ വളർച്ചക്ക് വേഗത കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പാൾ പ്രൊഫ ഇ പി ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം തലവൻ ഡോ ഹസൻ ശരീഫ് കെപി അധ്യക്ഷത വഹിച്ചു. ഡൽഹി ജാമിഅ മില്ലിയ്യ അസോസിയേറ്റ് പ്രൊഫ . ഡോ. ഷമീർ ബാബു, എം ഇ എസ് മമ്പാട് കോളജ് ഇസ്‌ലാമിക് ഹിസ്റ്ററി തലവൻ അബ്ദുൽ വാഹിദ്,  കേണൽ നിസാർ അഹ്മദ് സീതി, സാഫി റിസർച്ച് ഡയരക്ടർ ഡോ. ശബാന മോൾ,  ഡോ. ഷബീബ് ഖാൻ പി, സെമിയ്യ പി എം, ഫാഇദ ഫസീല വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Reporter
the authorReporter

Leave a Reply