തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണത്തിന് വില കൂടി. 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,960 രൂപയായി. സര്‍വകാല റെക്കോര്‍ഡില്‍ തന്നെയാണ് സ്വര്‍ണവിലയുള്ളത്. ഇന്നലെ ഒരു ദിവസം കൊണ്ട് കൂടിയത് 960 രൂപയാണ്. ഇതോടെ ആദ്യമായി സ്വര്‍ണവില 61,000 കടന്നിരുന്നു.
മൂന്നുദിവസം കൊണ്ട് 1760 രൂപയാണ് പവന് വര്‍ധിച്ചത്. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളാണ് സ്വര്‍ണക്കുതിപ്പിനു കാരണം. യു.എസ് പ്രസിഡന്റ് ട്രംപിന്റെ വ്യാപാര നയങ്ങളും കാരണമായിട്ടുണ്ട്. നിലവില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഉള്ള സ്വര്‍ണം വാങ്ങണമെങ്കില്‍ 67,000 രൂപയ്ക്കു മുകളിലാവും. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7745 രൂപയാണ്. 18 കാരറ്റിന് 6395 രൂപയും.
ഫെബ്രുവരിയിലെ സ്വര്‍ണവില
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കൂടിയത് 120 രൂപ. വിപണിയിലെ വില 61,960.