General

റേഷന്‍ കാര്‍ഡ് തരംമാറ്റണോ, ഇന്നു മുതല്‍ അപേക്ഷ നല്‍കാം


തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇന്ന് മുതല്‍ അപേക്ഷ നല്‍കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പിങ്ക് കാര്‍ഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് രാവിലെ 11 മണി മുതല്‍ നല്‍കാം.

അപേക്ഷകള്‍ ഡിസംബര്‍ 10 വൈകീട്ട് അഞ്ച് മണിവരെ ഓണ്‍ലൈനായി സ്വീകരിക്കും.ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ ecitizen.civilsupplieskerala.gov.in വഴിയോ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു.


Reporter
the authorReporter

Leave a Reply