കൊച്ചി: ഏറെ കാത്തിരുന്ന പ്യുവര്‍ ഇലക്ട്രിക് എക്‌സ്‌സി40 റിചാര്‍ജ് മോഡല്‍ പുറത്തിറക്കി വോള്‍വോ കാര്‍ ഇന്ത്യ. മെറ്റാവേസില്‍ പുറത്തിറക്കിറക്കിയിരിക്കുന്ന കാറിന് വോള്‍വോവേസ് എന്നാണ് പേര്. രാജ്യത്ത് പ്രാദേശികമായി അസംബിള്‍ ചെയ്ത ആദ്യത്തെ ആഢംബര ഇലക്ട്രിക് വാഹനമാണ് വോള്‍വോ എക്‌സ്‌സി40 റിചാര്‍ജ്.
ഒറ്റ ചാര്‍ജില്‍ നാനൂറിലധികം കിലോമീറ്റര്‍ വരെയുള്ള ശേഷി കാറിന്റെ സവിശേഷതയാണ്. കമ്പനിയുടെ നേരിട്ടുള്ള ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ ഉപഭോക്താക്കളുമായുള്ള ബന്ധമുയര്‍ത്താനും അവര്‍ക്ക് തടസരഹിതമായി വാഹനം വാങ്ങാനും സാഹചര്യമൊരുങ്ങുന്നു. നികുതി ഉള്‍പ്പെടെ 55,90,000 രൂപയാണ് കാറിന്റെ വില. 3 വര്‍ഷത്തെ സമഗ്ര കാര്‍ വാറന്റി, 3 വര്‍ഷത്തെ സേവന പാക്കേജ്, 3 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ്, 8 വര്‍ഷത്തെ ബാറ്ററി വാറന്റി, ഡിജിറ്റല്‍ സേവനങ്ങളിലേക്കുള്ള 4 വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന്‍, തേര്‍ഡ് പാര്‍ട്ടിയിലൂടെ 1 വാള്‍ ബോക്‌സ് ചാര്‍ജര്‍ (11 കിലോ വോട്ട് ) തുടങ്ങിയ പ്രത്യേകതകളുള്ളതായി വോള്‍വോ കാര്‍ ഇന്ത്യ മാനേജിങ് ഡയരക്റ്റര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.
വോള്‍വോ കാര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ നേരിട്ട് ഓര്‍ഡറുകള്‍ സ്വീകരിക്കും. മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിന് റീഫണ്ടബിള്‍ ഡെപ്പോസിറ്റ് ആയി 50,000 രൂപ അടയ്ക്കാം. ട്രെക്രോണര്‍ എക്‌സിപിരിയന്‍സ് എന്ന പേരില്‍ കമ്പനി എക്‌സ് സി40 റിചാര്‍ജ് ഉപഭോക്താക്കള്‍ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സ് സി40 റീചാര്‍ജ് പി8, ട്വന്‍ മോട്ടോര്‍, സ്ഥിരമായ ഓള്‍വീല്‍ ഡ്രൈവ്, 408 എച്ച്പി പവര്‍, 660 എന്‍എം ടോര്‍ക്ക്, 78 കെ.ഡബ്ല്യു.എച്ച് ബാറ്ററി കപ്പാസിറ്റി, ലിഥിയംഅയണ്‍ ബാറ്ററി, 500 കിലൊ ബാറ്ററി ഭാരം, 4.9 സെക്കന്‍ഡില്‍ 0-100 കി.മീ/മണിക്കൂര്‍ ആക്‌സിലറേഷന്‍, 180 കി.മീ ഉയര്‍ന്ന വേഗത തുടങ്ങിയ വസവിശേഷതകളുമുണ്ട്.
മറ്റ് പ്രത്യേകതകള്‍:
ഫ്രണ്ട് സ്റ്റോറേജ് (ഫ്രങ്ക്): 31 ലിറ്റര്‍
റിയര്‍ സ്റ്റോറേജ് (ബൂട്ട് സ്‌പേസ്): 419 ലിറ്റര്‍
ഗ്രൗണ്ട് ക്ലിയറന്‍സ് (കെര്‍ബ് വെയ്റ്റ് + 1 വ്യക്തി): 175 എംഎം
വണ്‍ പെഡല്‍ ഡ്രൈവ് ഓപ്ഷന്‍
തുകല്‍ രഹിത ഇന്റീരിയറുകള്‍
അതുല്യമായ ബാറ്ററി സുരക്ഷാ കേജ്.
4 വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനോടുകൂടിയ ഡിജിറ്റല്‍ സേവനങ്ങള്‍ ഗൂഗിള്‍ ബില്‍റ്റ്ഇന്‍ (ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ പ്ലേ , ഗൂഗിള്‍ മാപ്പ്)
വോള്‍വോ കാര്‍സ് ആപ്പ്
ഹാര്‍മോ കാര്‍ഡ പ്രീമിയം സൗണ്ട് സിസ്റ്റം (600വാട്‌സ്, 13 സ്പീക്കറുകള്‍)
വോള്‍വോ ഓണ്‍ കോള്‍
പി എം 2.5 സെന്‍സറുള്ള അഡ്വാന്‍സ്ഡ് എയര്‍ പ്യൂരിഫയര്‍ സിസ്റ്റം
360ഡിഗ്രി ക്യാമറ
ക്രോസ് ട്രാഫിക് അലേര്‍ട്ടുള്ള ബ്ലൈന്‍ഡ് സ്‌പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
അഡാപ്റ്റീവ് ക്രൂയിസ് കട്രോള്‍
പൈലറ്റ് അസിസ്റ്റ്
ലെയ്ന്‍ കീപ്പിംഗ് എയ്ഡ്
കോളിഷന്‍ മിറ്റിഗേഷന്‍ സഹായം (ഫ്രണ്ട് &റിയര്‍ )
പാര്‍ക്കിംഗ് അസിസ്റ്റന്‍സ് സെന്‍സറുകള്‍ ( ഫ്രണ്ട് സൈഡ് &റിയര്‍)
6 എയര്‍ബാഗുകള്‍
സ്മാര്‍ട്ട് ഫോണിനുള്ള വയര്‍ലെസ് ചാര്‍ജിംഗ്.