മുംബൈ: നടനും മുന്‍ എംപിയുമായ അര്‍വിന്ദ് ത്രിവേദി(82) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബയില്‍വച്ചായിരുന്നു അന്ത്യം. കുറച്ച് കാലങ്ങളായി അസുഖ ബാധിതനായിരുന്നു. മുന്നൂറോളം ഹിന്ദി, ഗുജറാത്തി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
രാമനന്ദ് സാഗറിന്റെ ഐതിഹാസിക പുരാണ പരമ്ബരയായ രാമായണത്തിലെ രാവണന്‍ എന്ന കഥാപാത്രത്തിലൂടെയാണ് അര്‍വിന്ദ് ത്രിവേദി ഏറെ ശ്രദ്ധിക്കപ്പെട്ടത്. 1991 മുതല്‍ 1996 വരെ ബിജെപിയുടെ എംപിയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് മുംബയില്‍ നടക്കും.
സുനില്‍ ലാഹിരി ഉള്‍പ്പടെ നിരവധി താരങ്ങള്‍ അര്‍വിന്ദ് ത്രിവേദിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. തനിക്ക് ഒരു ഗൈഡിനെയാണ് നഷ്ടമായതെന്ന് സുനില്‍ ലാഹിരി ട്വീറ്റ് ചെയ്തു. രാമായണത്തില്‍ അര്‍വിന്ദ് ത്രവേദിക്കൊപ്പം സുനില്‍ ലാഹിരിയും അഭിനയിച്ചിരുന്നു.