കോഴിക്കോട്: കോവിഡ് കാരണം രണ്ട് വർഷമായി നടക്കാതിരുന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വടകര ലയൻസ് ഹാളിൽ നടന്നു.
ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഐ.പി.എസ്സ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എൻ.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡി.എസ്.പി എം. പ്രദീപ് കുമാർ, ഡി.വൈ.എസ്.പി കെ.കെ. അബ്ദുൾ ഷരീഫ്, പ്രേംജി കെ നായർ, അഭിജിത്ത് ജി.പി. എന്നിവർ ആശംസകൾ അർപ്പിച്ചു. സംസ്ഥാന സെക്രട്ടറി ബിജു സി.ആർ സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം നാസർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി യൂസഫ് വരവ് ചെലവ് കണക്കും ഗഫൂർ സി ഓഡിറ്റ് റിപ്പോർട്ടും പി. രാജീവൻ പ്രമേയങ്ങളും അവതരിപ്പിച്ചു. ലളിത പി പി അനുസ്മരണവും രതീഷ് എ പി സ്വാഗതവും ഷാജികുമാർ നന്ദിയും പറഞ്ഞു