മുക്കം: കൂടത്തായി താമരശ്ശേരി ചുടലമുക്കിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു.
ഓമശ്ശേരി വേനപ്പാറ അമ്പലത്തിങ്കൽ രാജു ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെ ആയിരുന്നു അപകടം.
നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ രാജുവിനെ നാട്ടുകാർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.