General

വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്


കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ കൊലക്കേസിൽ നിർണായക വിധി ഇന്ന്. കഴിഞ്ഞദിവസം വിചാരണ പൂർത്തിയാക്കി തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. ശേഷം വിധി പ്രസ്താവത്തിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിൽ കൃത്യമായ സാക്ഷിമൊഴികളും തെളിവുകളും കണ്ടെത്താൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പരമാവധി ശിക്ഷ കോടതി നൽകുമെന്ന് തന്നെയാണ് പ്രോസിക്യൂഷൻ കരുതുന്നത്. ഊർജിത അന്വേഷണമാണ് കേസിൽ നടന്നത്. സാക്ഷിമൊഴികളും തെളിവുകളും ശക്തവുമാണ്.

2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ വീട്ടിൽ കയറി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത് നിലയിലാണ് വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ശ്യാംജിത്തിനെ അന്നേദിവസം തന്നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വിഷ്ണുപ്രിയ പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇത് പിന്നീട് പകയായി മാറുകയായിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.

മാരകായുധങ്ങളുമായെത്തിയ പ്രതി വിഷ്ണുപ്രിയയെ ആക്രമിച്ചു. ചുറ്റിക കൊണ്ട് തലക്കടിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. അന്വേഷണസംഘം ഹാജരാക്കിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 29 മുറിവുകളാണ്ചൂ ണ്ടിക്കാട്ടിയത്. വിഷയത്തിൽ എന്തെങ്കിലും പ്രതികരിക്കാൻ ഉണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ശ്യാംജിത്ത് കുറ്റബോധമേതുമില്ലാതെ കോടതിമുറിയിൽ മൗനം പാലിച്ച് തലതാഴ്ത്തി നിൽക്കുകയാണുണ്ടായത്.


Reporter
the authorReporter

Leave a Reply