Thursday, November 21, 2024
GeneralLocal News

വേങ്ങേരി ജങ്ഷൻ ഇന്ന് ഉച്ചയോടെ ഭാഗികമായി തുറക്കും


വേ​ങ്ങേ​രി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ള​മാ​യി അ​ട​ച്ച വേ​ങ്ങേ​രി ജ​ങ്ഷ​ൻ ഭാ​ഗി​ക​മാ​യി ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ തു​റ​ക്കും. കോ​ഴി​ക്കോ​ട്-​ബാ​ലു​ശ്ശേ​രി റോ​ഡി​ൽ ത​ട​മ്പാ​ട്ടു​താ​ഴം ഭാ​ഗ​ത്തു​നി​ന്ന് ബൈ​പാ​സി​ലേ​ക്ക് നി​ർ​മി​ച്ച വി.​ഒ.​പി (വെ​ഹി​ക്കി​ൾ ഓ​വ​ർ പാ​സ്)​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി പാ​തി​ഭാ​ഗം പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്.

അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും മ​ഴ​യും കാ​ര​ണം പ​ല ത​വ​ണ നി​ന്നു​പോ​യ പ്ര​വൃ​ത്തി​യാ​ണ് ഏ​റെ വൈ​കി പാ​തി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​നി വാ​ഹ​ന​ങ്ങ​ൾ​ക്ക് വേ​ങ്ങേ​രി, ത​ട​മ്പാ​ട്ടു​താ​ഴം വ​ഴി ന​ഗ​ര​ത്തി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യാ​നാ​കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ പാ​ല​ത്തി​ന്റെ സു​ര​ക്ഷ മ​തി​ലു​ക​ൾ സ്ഥാ​പി​ച്ച് ഉ​ച്ച​യോ​ടെ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കും. വെ​ങ്ങ​ളം-​രാ​മ​നാ​ട്ടു​ക​ര ആ​റു​വ​രി ദേ​ശീ​യ​പാ​ത​ക്ക് കു​റു​കെ 45 മീ​റ്റ​ർ വീ​തി​യി​ൽ 27 മീ​റ്റ​ർ നീ​ള​ത്തി​ലാ​യി​രു​ന്നു പാ​ലം. പാ​തി​ഭാ​ഗ​മാ​യ 13.5 മീ​റ്റ​ർ മീ​റ്റ​ർ നീ​ള​ത്തി​ൽ 45 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മാ​ണം നേ​ര​ത്തേ പൂ​ർ​ത്തി​യാ​യ​താ​യി​രു​ന്നു.

ആ​റു​വ​രി​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന പാ​തി​ഭാ​ഗ​ത്ത് റോ​ഡ് താ​ഴ്ത്തി പു​തി​യ പാ​ത നി​ർ​മി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ജ​ൽ​ജീ​വ​ൻ കു​ടി​വെ​ള്ള പൈ​പ്പി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് നി​ർ​മാ​ണം നി​ർ​ത്തി​വെ​ച്ചു. ഓ​വ​ർ​പാ​സ് നി​ർ​മാ​ണ​ത്തി​നു ത​ട​സ്സ​മാ​യ ജെ​യ്ക പ​ദ്ധ​തി​യു​ടെ കൂ​റ്റ​ൻ പൈ​പ്പ് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​ന് പു​തി​യ പൈ​പ്പു​ക​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ പൈ​പ്പ് മാ​റ്റു​ന്ന​തി​ന്റെ പ്ര​വൃ​ത്തി​യാ​രം​ഭി​ക്കും.


Reporter
the authorReporter

Leave a Reply