നാദാപുരം: ഉരുള്‍ പൊട്ടലുണ്ടായ വിലങ്ങാട് പ്രദേശത്ത് അടിയന്തിര ശ്രദ്ധ പതിയണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു.9 ഇടങ്ങളിലായി ഉരുള്‍ പൊട്ടി ഭീകരമായ നാശമാണ് ഈ പ്രദേശത്ത് ഉണ്ടായിരിക്കുന്നത്.13 വീടുകള്‍ നശിച്ചു.അതില്‍ പത്ത് വീടുകളും ലൈബ്രറിയും ഒരു കടയും ഉണ്ടായിരുന്ന സ്ഥലത്ത് കുഴിയും ചെളിയും മാത്രമാണുളളത്.അവിടെ ഉണ്ടായിരുന്ന കടയില്‍ മഴയത്ത് കയറി നിന്ന മാത്യുവാണ് ഒഴുകിപ്പോയത്..ഇപ്പോഴും ഉരുള്‍ പൊട്ടല്‍ ആവര്‍ത്തിക്കുന്നുണ്ട്.
നാലായിരത്തോളം ആളുകള്‍ ക്യാമ്പുകളിലും മറ്റുമായി മാറി താമസിക്കുകയാണ്.ദുരിതാശ്വാസ കേമ്പുകള്‍ സുരക്ഷിതമല്ല.ദുരിതാശ്വാസ ക്യാമ്പുകള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും,ഗതാഗതം തടസ്സപ്പെട്ടതിന് പകരം അവശ്യ സര്‍വ്വീസുകള്‍ക്കായി താത്കാലിക ഗതാഗത സൗകര്യം ഒരുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സജീവന്‍ ആവശ്യപ്പെട്ടു.