Saturday, November 23, 2024
General

സര്‍ക്കാരിന്‍റെ ഒത്താശയോടെയുളള അഴിഞ്ഞാട്ടം: അഡ്വ.വി.കെ.സജീവന്‍


കോഴിക്കോട്:ചേവായൂർ സർവീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അക്രമം ഒരിക്കലും നീതീകരിക്കാൻ പറ്റാത്തതാണെന്നും സര്‍ക്കാരിന്‍റെ ഒത്താശയോടെ നടന്ന അഴിഞ്ഞാട്ടമാണിതെന്നും ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു. ബിജെപിയുടെ പുതിയറ മണ്ഡലം പ്രസിഡണ്ട് ടി.പി. ദിജിലിനേയും, നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി രജിത് കുമാറിനേയും മാരകമായി അടിച്ച് പരിക്കേൽപ്പിച്ചതില്‍ ശക്തമായ പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി.


സർക്കാറിന്റെയും പോലീസ് സംവിധാനത്തിന്റെയും ഒക്കെ ഒത്താശയോടുകൂടി അതിഭീകരം ആയിട്ടുള്ള അക്രമമാണ് അവിടെ വോട്ട് ചെയ്യാൻ വന്നിട്ടുള്ള അംഗങ്ങൾക്ക് നേരെ നടന്നിട്ടുള്ളത്. ബിജെപിയുടെ പാനലിലും ആളുകൾ അവിടെ ഇന്ന് മത്സരിച്ചിട്ടുണ്ടായിരുന്നു. ഭൂരിഭാഗം ആളുകളും വോട്ട് ചെയ്യാൻ വേണ്ടി പോയപ്പോൾ അവരുടെ വോട്ടുകൾ അതിരാവിലെ തന്നെ മറ്റാളുകൾ ചെയ്തതായിട്ടാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

ആ തരത്തിൽ അർഹതപ്പെട്ട ആളുകളുടെ കൂടെ പറയഞ്ചേരി സ്കൂളിലേക്ക് പോയിട്ടുള്ള ബിജെപിയുടെ പുതിയറ മണ്ഡലം പ്രസിഡണ്ട് ടി.പി. ദിജിലിനേയും , നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി രജിത് കുമാറിനേയും മാരകമായി അടിച്ച് പരിക്കേൽപ്പിക്കുന്ന ഒരു സാഹചര്യം കൂടി അവിടെ ഉണ്ടായി. അക്ഷരാർത്ഥത്തിൽ സർക്കാറിന്റെ ഒത്താശയോടു കൂടിയിട്ടുള്ള ഒരു അഴിഞ്ഞാട്ടമാണ് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായിട്ടുള്ളത്.


Reporter
the authorReporter

Leave a Reply