Wednesday, January 22, 2025
GeneralLocal News

മൊകവൂർ-കുന്നിമ്മ‍ല്‍ത്താഴം ക്രോസിംഗി‍ല്‍ അടിപ്പാത വേണം: റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: ദേശീയപാത 66-ല്‍ മൊകവൂർ-കുന്നിമ്മല്‍ത്താഴം ക്രോസിംഗില്‍ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യത്തി‍ല്‍ മനുഷ്യാവകാശ കമ്മീഷ‍ന്‍ ദേശീയപാതാ അതോറിറ്റിയില്‍ നിന്നും വിശദീകരണം തേടി.

പ്രോജക്ട് ഡയറക്ടർക്കാണ് കമ്മീഷന്‍ ജുഡീഷ്യ‍ല്‍ അംഗം കെ. ബൈജുനാഥ് നിർദ്ദേശം ന‍ല്‍കിയത്.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 30-ന് ഗവ. ഗസ്റ്റ് ഹൗസി‍ല്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

മൊകവൂരിനെ രണ്ടാക്കി വിഭജിച്ചുകൊണ്ടാണ് ദേശീയപാത കടന്നുപോകുന്നതെന്ന് പരാതിയി‍ല്‍ പറയുന്നു. അഞ്ഞൂറോളം വീടുകള്‍ ഇവിടെയുണ്ട്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കുണ്ടുപ്പറമ്പ്-ചീരാടികടവ് റോഡ് ദേശീയപാതാ അതോറിറ്റി അടച്ചതായി സ്നേഹ റെസിഡ‍ന്‍സ് അസോസിയേഷ‍ന്‍ പ്രസിഡന്റ് ‍‍‍വി.ടി. രമേഷ്ബാബു സമർപ്പിച്ച പരാതിയി‍ല്‍ പറയുന്നു.


Reporter
the authorReporter

Leave a Reply