താമരശേരി∙ ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരുക്ക്. രാവിലെ 9 മണിയോടെയാണ് ജീപ്പ് തലകീഴായി മറിഞ്ഞത്. നാട്ടുകാരും യാത്രക്കാരും ചേർന്ന് പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജീപ്പ് പൂർണമായും തകർന്നു. കൊടുവള്ളി സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.