കോഴിക്കോട്: ഗോവയിലെ പൻജിമിൽ നടക്കുന്ന ഒമ്പതാമത് ലോക ആയുർവേദ കോൺഗ്രസിൻ്റെ ഭാഗമായി കോഴിക്കോട് കെ.എം.സി.ടി ആയുർവേദ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം ആയുർവേദത്തിൽ ഇന്നൊവേഷൻ ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഈ മാസം 9 ന് ഗോവയിൽ ശിൽപശാല സംഘടിപ്പിക്കും. ലോക ആയുർവേദ കോൺഗ്രസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പ്രതിനിധികൾക്കും ശിൽപശാല സൗജന്യമാണ്. ഐ.ഇ.ഡി.സി നോഡൽ ഓഫീസർമാരായ ഡോ. ദീപ കെ. കെ, ഡോ. നിധിൻ വി എന്നിവർ ശിൽപശാലയുടെ ചുമതല വഹിക്കും. കെ.ഐ.ഐ.സി (കെഎംസിടി ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ) ഫെസിലിറ്റേറ്ററും മെന്ററുമായ എബിൻ എഫ്രേം എലവത്തിങ്കൽ ശിൽപശാല നയിക്കും. തുടർന്ന് സി.സി.ആർ.എ.എസ് ഡയറക്ടർ ജനറൽ ഡോ.രബി നാരായണൻ ആചാര്യ, ടി.സി.ഐ.എം.ഡബ്ല്യു എച്ച്.ഒ ടെക്‌നിക്കൽ ഓഫീസർ ഡോ. ജി. ഗീതാകൃഷ്ണൻ, കോട്ടക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ഡോ.പി മാധവൻകുട്ടി വാര്യർ, ഡോ.സജികുമാർ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ നിന്നുള്ള വിദഗ്ധരായ എബിൻ, ഡോ. നിമിൻ ശ്രീധർ, അജയ് ബേസിൽ വർഗീസ് എന്നിവർ നയിക്കുന്ന പാനൽ ചർച്ചയും നടക്കും. ഡിസംബർ 8 ന് ആരംഭിക്കുന്ന ലോക ആയുർവേദ കോൺഗ്രസ് 11ന് സമാപിക്കും.