climatLatest

കേരളത്തിൽ ഇടിമിന്നൽ മഴക്ക് സാധ്യത, വടക്ക് കനക്കും,ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി


തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം അതി തീവ്ര ന്യൂന മർദ്ദമായി മാറിയതോടെ വീണ്ടും മഴ ഭീഷണി ശക്തമാകുന്നു. ഇന്ന് രാത്രിയോടെ അതിതീവ്ര ന്യൂനമർദ്ദം ഒഡിഷ – ആന്ധ്രാ തീരത്ത് ഗോപാൽപൂരിനും പരദ്വീപിനും ഇടയിൽ കര തൊടുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ ആന്ധ്രയിലും ഒഡിഷയിലും ശക്തമായ മഴക്കാണ് സാധ്യത. കേരളത്തിൽ വടക്കൻ ജില്ലകളിലും മഴ കനക്കാൻ സാധ്യതയുണ്ട്. അതിനിടെ കേരളത്തിൽ 2 ദിവസം ഇടിമിന്നൽ മഴ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (02/10/2025 & 03/10/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.


Reporter
the authorReporter

Leave a Reply