Latestpolice &crime

താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്; കേസെടുത്ത് പൊലീസ്

Nano News

കോഴിക്കോട്:താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്തയച്ച സംഭവത്തിൽ കേസെടുത്തു. താമരശ്ശേരി പൊലീസാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തൽ, സമൂഹത്തിൽ കലാപം ഉണ്ടാക്കൽ വകുപ്പ് പ്രകാരമാണ് കേസ്. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിലാണ് ബിഷപ്പ് മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയലിന് കത്ത് വന്നത്. അബ്ദുൾ റഷീദ് ,ഈരാറ്റുപേട്ട എന്ന ആളുടെ പേരാണ് കത്തിൽ ഉള്ളത്. കത്ത് ബിഷപ്പ് ഹൗസ് താമരശ്ശേരി പൊലീസിന് കൈമാറിയിരുന്നു. ക്രിസ്ത്യൻ സ്ഥാപനങ്ങൾ അനാശാസ്യ കേന്ദ്രങ്ങൾ ആണെന്നും ജൂതർ, ക്രിസ്ത്യാനികൾ, ആർ എസ് എസുകാർ എന്നിവർ നശിപ്പിക്കപ്പെടേണ്ടതാണ്  എന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.


Reporter
the authorReporter

Leave a Reply