LatestPolitics

വിഭജിക്കുവാൻ അന്നൊരുമിച്ചവർ ഇന്നും ഒരുമിച്ച് തന്നെ:എം.ടി.രമേഷ്


കോഴിക്കോട്:രാജ്യം വിഭജിപ്പിക്കപ്പെടാൻ തീരുമാനമെടുത്തവർ ഇന്നും ഒരുമിച്ച് നീങ്ങുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ് പറഞ്ഞു.വിഭജനത്തിന് ഒന്നാം പ്രതി ലീഗാണെങ്കിൽ രണ്ടും മൂന്നും പ്രതികൾ ലീഗിൻറെ പാക്കിസ്ഥാൻ പ്രമേയത്തെ പിന്തുണച്ച സിപിഎമ്മും വിഭജിച്ചുളള സ്വാതന്ത്ര്യത്തെ അംഗീകരിച്ച കോൺഗ്രസ്സുമാണ്.നാലാം പ്രതിയായേ ബ്രിട്ടീഷ്കാർ വരുന്നുളളൂ.ഇവര് മൂന്നും പേരും ഇന്ന് ഒരുമിച്ചിരുന്ന് പുതിയ മുന്നണിക്ക് രൂപം നൽകിയിരിക്കുകയാണ്.ഖിലാഫത്തിനെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തുന്നതിനെരെ ശക്തമായി എതിർത്ത് പിണങ്ങിപ്പോയ മുഹമ്മദലി ജിന്ന പിന്നീട് മതാടിസ്ഥാനത്തിലുളള രാജ്യവാദിയായി മാറിയതുപോലെ ദേശീയവാദികളെ വഴിതെറ്റിക്കുന്ന നിലപാടുകളാണ് ഇവർ സ്വീകരിക്കുന്നത്.

രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ പോലും രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങളെയൊക്കെ പിന്തുണക്കുന്നത് ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊളളാത്തതുകൊണ്ടാണെന്നും എം.ടി. രമേശ് ചൂണ്ടിക്കാട്ടി.ദേശീയ തലത്തിൽ ആഗസ്റ്റ് 14 വിഭജന ഭീകര സ്മൃതിദിനമായി ആചരിക്കുന്നതിൻറെ ഭാഗമായി ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമര സേനാനി കെ. കേളപ്പജിയുടെ പ്രതിമയിൽ ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ മാല ചാർത്തി ആരംഭിച്ച മൗന ജാഥയിൽ ദേശീയ പതാകയേന്തി നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, ജില്ലാ സഹ പ്രഭാ രി കെ.നാരായണൻ, ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, വൈസ് പ്രസിഡൻ്റ് അഡ്വ.കെ.വി.സുധീർ, സെക്രട്ടറി അനുരാധാ തായാട്ട് എന്നിവർ സംസാരിച്ചു.ജില്ലാവൈസ്പ്രസിഡൻറ് ഹരിദാസ് പൊക്കിണാരി,മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്,ടി.റനീഷ്,സി.പി സതീശൻ,ടി.ചക്രായുധൻ,വി.കെ.ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply