General

ജനം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രതയുണ്ടായില്ല’; കണ്ണൂരിലും വിമർശനം

Nano News

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. രക്ഷാപ്രവർത്തന പരാമർശം തിരിച്ചടിയായെന്നും മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നും വിമർശനമുയർന്നു. പൊതുസമൂഹം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രത ഉണ്ടായില്ല. രണ്ടാം പിണറായി സർക്കാർ, ആദ്യത്തേതിന്റെ നിഴൽ മാത്രമെന്നും അംഗങ്ങൾ വിമർശിക്കുന്നു. നേരത്തെ, പത്തനംതിട്ടയിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വിമർശനം ഉയർന്നിരുന്നു.


Reporter
the authorReporter

Leave a Reply