General

ജീപ്പ് കണ്ട് വെട്ടിച്ച ബൈക്ക് തൂണില്‍ തട്ടി ഇടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു


മേപ്പാടി റിപ്പണിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മേപ്പാടി റിപ്പണ്‍ പുക്കുത്ത് മുഹമ്മദ് റാഫി(20) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന ചേരമ്പാടി മില്ലത്ത് നഗര്‍ മുഹമ്മദ് ഷിബിലാഷിലിന് (17) പരുക്കേറ്റു.

ജീപ്പ് റോഡില്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ മറുവശത്തുനിന്ന് എത്തിയ ബൈക്ക് വെട്ടിച്ച് മാറ്റിയപ്പോള്‍ നിയന്ത്രണം വിട്ട് തൊട്ടടുത്തുണ്ടായിരുന്ന തൂണില്‍ ഇടിച്ച് മറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും റാഫിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.


Reporter
the authorReporter

Leave a Reply