Friday, July 12, 2024
BusinessLatest

പ്ലാസ്റ്റിക്ക് ഉപയോഗം സാമൂഹ്യ പ്രതിബന്ധതയോടെയാകണം : മന്ത്രി പി എ മുഹമ്മദ് റിയാസ്


കോഴിക്കോട് : ചെറുകിട വ്യവസായങ്ങൾക്ക് സർക്കാറിന്റെ ഭാഗത്ത് നിന്നും എല്ലാ സഹായവും ഉണ്ടാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള പ്ലാസ്റ്റിക്സ് മാനുഫാക്ച്ചറേർസ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . നിത്യജീവിതത്തിന്റെ ഭാഗമായ പ്ലാസ്റ്റിക്കിന്റെ പുന:രൂപയോഗ സാധ്യത കൂടുതലായും ഉപയോഗപ്പെടുത്തണം. പ്ലാസ്റ്റിക്കിന്റെ നിശ്ചിത നിലവാരം പുലർത്തി സാമൂഹ്യ പ്രതിബന്ധതയോടെയാകണം ഈ ചെറുകിട വ്യവസായ മുന്നോട്ട് കൊണ്ട് പോകേണ്ടതെന്നും മന്ത്രി പറഞ്ഞു.
കെ പി എം എ പ്രസിഡന്റ് എം എസ് ജോർജ് അധ്യക്ഷത വഹിച്ചു.
വെബ് സൈറ്റ് ലോഞ്ചിങ് മുൻ എം എൽ എ വി കെ സി മമ്മദ് കോയ നിർവ്വഹിച്ചു.
കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ് മുഖ്യാതിഥിയായി.
കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്റ്റ്യ, മുൻ പ്രസിഡന്റ് മാരായ പി ജെ മാത്യു, അലോക് കുമാർ സാബൂ, ഐ പി പ്രസിഡന്റ് ബാലകൃഷ്ണ ഭട്ട് കാകുഞ്ഞി, ജന.സെക്രട്ടറി ജെ. സുനിൽ എന്നിവർ പ്രസംഗിച്ചു.
2022 ജൂലായ് 1 മുതൽ നടപ്പിൽ വരുത്തുന്ന ഇ പി ആർ നിയമം സംബന്ധിച്ച് ഈ രംഗത്തെ പ്രഗത്ഭരായ ജെ എം  വിവേക് , എം ദിലീപ്, വിനോദ് കെ ബാലാജി , ജെ സുനിൽ എന്നിവർ  ക്ലാസെടുത്തു.  തുടർന്ന് മുതിർന്ന വ്യവസായികളായ എസ് അറുമുഖ സ്വാമി, എൻ ഹംസ,  കെ.കെ മുഹമ്മദ് അബ്ദുൾ ഖാദർ , ഡോ.പി.കെ ഉണ്ണി, എ ചന്ദ്രശേഖരൻ . കെ ഭരതൻ , എ രാംദാസൻ എന്നിവരെ ആദരിച്ചു.   കെ പി എം എ വൈസ് പ്രസിഡന്റ് പി ബി ഐ മുഹമ്മദ്  അഷ്റഫ്  സ്വാഗതവും കെ പി എം എ പി  അരുൺ കുമാർ നന്ദിയും പറഞ്ഞു.

Reporter
the authorReporter

Leave a Reply