General

ട്രെയിന്‍ അട്ടിമറിക്ക് ശ്രമം  ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

Nano News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം നടന്നു. ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലിൽ വലിയ അപകടം ഒഴിവായി. രഘുരാജ് സിങ് സ്റ്റേഷന് സമീപം ട്രാക്കില്‍ മണ്‍കൂനയിട്ട് ട്രെയിന്‍ അട്ടിമറിക്കാനായിരുന്നു ശ്രമം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. പാസഞ്ചര്‍ ട്രെയിന്‍ ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് വന്‍ദുരന്തമാണ് ഒഴിവായത്.

ട്രാക്കിന് മുകളില്‍ ഉണ്ടായിരുന്നത് ചെറിയൊരു മണ്‍കൂനയാണെന്നും ലോക്കോ പൈലറ്റുമാര്‍ അറിയിച്ചപ്പോള്‍ തന്നെ മണ്‍കൂന നീക്കി പാതയിലൂടെയുള്ള ഗതാഗതം സുഗമമാക്കിയെന്നും യു.പി പൊലിസ് അറിയിച്ചു.

അതേസമയം, ദിവസങ്ങളായി പ്രദേശത്ത് റോഡ് പണി നടക്കുന്നുണ്ട്. ഇതിനായി എടുത്ത മണ്ണ് ലോറിയില്‍ മറ്റ് പ്രദേശങ്ങളില്‍ കൊണ്ടിടാറുണ്ട്, ട്രാക്കില്‍ കൊണ്ടിട്ടത് ഇത്തരത്തില്‍ എടുത്ത മണ്ണാണോ എന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. മുന്‍പ് സെപ്തംബര്‍ എട്ടാം തീയതി പ്രയാഗ്‌രാജില്‍ കാളിന്ദി എക്‌സ്പ്രസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നിരുന്നു.


Reporter
the authorReporter

Leave a Reply