ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഷകര്‍പൂര്‍ പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിന് പുറത്ത് 14 വയസ്സുള്ള വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പ്രതികളെ പിടികൂടിയിട്ടുണ്ട്.
വെള്ളിയാഴ്ച ഡല്‍ഹിയിലെ ഷകര്‍പൂരിലെ രാജ്കിയ സര്‍വോദയ ബാല വിദ്യാലയത്തില്‍ 14 വയസ്സുള്ള വിദ്യാര്‍ത്ഥി ഇഷു ഗുപ്തയാണ് കൊല്ലപ്പെട്ടത്. ക്ലാസു കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതികള്‍ ഇഷുവിനെ അക്രമിച്ചത്.
ഇഷുവും മറ്റൊരു വിദ്യാര്‍ത്ഥിയും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് അന്വേഷണത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥി 34 കൂട്ടാളികളും ചേര്‍ന്ന് സ്‌കൂള്‍ ഗേറ്റിന് പുറത്ത് ഇഷുവിനെ അക്രമിക്കുകയായിരുന്നു. അക്രമികളിലൊരാള്‍ ഇഷുവിന്റെ വലത് തുടയില്‍ കുത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് ഏഴ് പ്രതികളെ പിടികൂടിയിട്ടുണ്ട്. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് അറിയിച്ചു.