ബേപ്പൂർ:കേന്ദ്ര സർക്കാർ രണ്ട് തവണ ഗണ്യമായ രീതിയിൽ ഇന്ധന വില കുറച്ചിട്ടും സംസ്ഥാന സർക്കാർ പെട്രോളിനും ഡീസലിനും വില കുറക്കാൻ തയ്യാറാകാതെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും സംസ്ഥാനത്ത് രൂക്ഷമായ വിലകയറ്റം പിടിച്ചു നിർത്താൻ സാധിക്കാത്ത ഗതികേടിലായ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ബി.ജെ.പി.ഉത്തരമേഖല സെക്രട്ടറി എൻ.പി.രാമദാസ് പറഞ്ഞു.. ബി.ജെ.പി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിൻ്റെ ഭാഗമായി ബേപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടുവട്ടം പെരച്ചനങ്ങാടിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേപ്പൂർ മണ്ഡലം പ്രസിഡൻറ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു.
മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യ മുരളി, ജനറൽ സെക്രട്ടറിമാരായ ഷിംജീഷ് പാറപ്പുറം, അഡ്വ.അശ്വതി സുരാജ്, ജില്ലാസമിതി അംഗം കാളക്കണ്ടി ബാലൻതുടങ്ങിയവർ പ്രസംഗിച്ചു.
പി.സി അനന്തരാം,ഷിബീഷ് എ.വി,സജീഷ്കാട്ടുങ്ങൽ,കെ.അഖിൽപ്രസാദ്,അബ്ദുൾമൻസൂർ,യു.സഞ്ജയൻ,ജിതേഷ്.കെ,എന്നിവർ നേതൃത്വം നൽകി