Latest

കോഴിക്കോട് പട്ടാപകൽ ജ്വല്ലറിയിൽ മോഷണം.


കോഴിക്കോട്: നഗരത്തിൽ പട്ടാപകൽ ജ്വല്ലറിയിൽ മോഷണം. കമ്മത്ത് ലൈനിലെ കെ.പി.കെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. അഞ്ച് ലക്ഷം വിലമതിക്കുന്ന മൂന്ന് നെക്ക് ലേസുകൾ ,പതിനൊന്ന് ലക്ഷം രൂപ എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് ഉടമകൾ പോലീസിന് മൊഴി നൽകി. ഉച്ചക്ക് കടയടച്ച് പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം.

വിരലടയാള വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ സ്വർണം നഷ്ടമായിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്


Reporter
the authorReporter

Leave a Reply