കോഴിക്കോട്: നാളികേര വില തകർച്ചയിൽ നിന്ന് കൃഷിക്കാരെ സംരക്ഷിക്കുക, പഞ്ചായത്തുകൾ തോറും നാളീകേര സംഭരണ കേന്ദ്രങ്ങൾ അനുവദിക്കുക
എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി അഖിലേന്ത്യ കിസാൻ സഭ യുടെ നേതൃത്വത്തിൽ കോഴിക്കോട് താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
സമരം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. സി മധുകുമാർ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി രമേശൻ, ഗോപാലകൃഷ്ണൻ, എം മുഹമ്മദ് ബഷീർ, വിഷ്ണു രാജ് എന്നിവർ സംസാരിച്ചു. കിസാൻ സഭ ജില്ലാ കമ്മറ്റി അംഗം പി. ബാലസുബ്രമണ്യൻ സ്വാഗതവും പി പീതാബരൻ നന്ദിയും പറഞ്ഞു.