കോഴിക്കോട്:ആലുവയിലെ പിഞ്ചുബാലികയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം കേരള മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും മദ്യലഹരിയിലായ കൊലയാളിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ പോലീസ് അലംഭാവം കാണിച്ചതിനാൽ ഒരു പിഞ്ചു കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടുവെന്നും കേരളത്തിൽ പോലീസ് വകുപ്പ് തികഞ്ഞ പരായ ജയമാണെന്നും അഡ്വ.ജോർജ്ജ് കുര്യൻ പറഞ്ഞു.
കിഡ്സൻ കോർണ്ണറിൽ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിൻ്റെ ഭരണകാലത്ത് അതിഥി തൊഴിലാളികൾക്ക് പോലും കുടുംബമായി താമസിക്കുവാൻ സാധിക്കാത്ത നിലയിൽ കേരളം അധ:പതിച്ചെന്നും ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ് കുര്യൻ പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം കെ.നാരായണൻ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, സംസ്ഥാന സമിതി അംഗം പി.രമണി ഭായ്, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യാ മുരളി, ജനറൽ സെക്രട്ടറി അഡ്വ.എ.കെ.സുപ്രിയ, ഹരിദാസ് പൊക്കിണാരി, ബി.കെ.പ്രേമൻ എന്നിവർ സംസാരിച്ചു.