Latestsports

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത് കളിക്കാനെത്തുന്നു.

Nano News

കൊച്ചി:കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ വനിതാ ട്വന്റി-20 പോരാട്ടത്തിനായാണ് ഇന്ത്യന്‍ വനിതാ ടീം തലസ്ഥാനത്തെത്തുന്നത്.

അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍. പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത്.

ഡിസംബര്‍ 26, 28, 30 തിയ്യതികളിലാണ് പോരാട്ടം.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിശാഖപട്ടണത്താണ് കളിക്കുന്നത്. ഏകദിന ലോകകപ്പ് നേട്ടത്തിനു ശേഷം വനിതാ ടീം കളിക്കുന്ന ആദ്യ പരമ്പര കൂടിയാണിത്.

പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യന്‍ വനിതാ ടീം അവസാനമായി ട്വന്റി-20 പരമ്പര കളിച്ചത്. പരമ്പര ഇന്ത്യ 3-2നു സ്വന്തമാക്കുകയും ചെയ്തിരുന്നു.


Reporter
the authorReporter

Leave a Reply