തൃശൂർ: കലാകൈരളി കലാസാഹിത്യ സാംസ്കാരികവേദിയുടെ പുരസ്കാരങ്ങൾ സമ്മാനിച്ചു. വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങ് ചലച്ചിത്ര സംവിധായകൻ ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. ജോഫി ജെ ജോസഫ് അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് സിബി കെ തോമസ്, റഹിം പൂവാട്ടുപറമ്പ്, ഡോ.പി.സജീവ്കുമാർ, കെ.വി.ഷാജിലാൽ എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി സംരക്ഷകൻ ശ്രീമൻ നാരായണൻ, നടൻ ഇബ്രാഹിംകുട്ടി, ബേപ്പൂർ മുരളീധര പണിക്കർ, മാതൃഭൂമി ന്യൂസ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ഡോക്ടർ ജി.പ്രസാദ്കുമാർ, മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ റസൽ ഷാഹുൽ, ശോഭ വൽസൻ, ഹാരിസ് രാജ്, ലൂക്കോസ് ലൂക്കോസ്, തച്ചിലോട്ട് നാരായണൻ, ജയരാജ് പണിക്കർ, സാജു എരുമേലി, ഇന്ദു ശ്രീകുമാർ, പെരുവയൽ സേവാസമിതി ഫൗണ്ടേഷൻ, ഗിരീഷ് പെരുവയൽ എന്നിവർക്ക് ചലച്ചിത്ര സംവിധായകൻ ജോസ് തോമസ് അവാർഡുകൾ സമ്മാനിച്ചു.