Latest

ദേവാങ്കണം ചാരുഹരിതം പദ്ധതിക്ക് പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തുടക്കമായി.


കോഴിക്കോട്:സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി മലബാർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടത്തുന്ന ദേവാങ്കണം ചാരുഹരിതം പദ്ധതിയുടെ കോഴിക്കോട് ഏരിയ തല ഉത്ഘാടനം പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ വച്ച് മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഏരിയ കമ്മറ്റി ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ വൃക്ഷതൈ നട്ടു കൊണ്ട് ഉത്ഘാടനം ചെയ്തു.

.മലബാർ ദേവസ്വം ബോർഡ് അസി. കമ്മീഷണർ കെ. കെ പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. പന്നിയങ്കര ദേവസ്വം ചെയർമാൻ. യൂ സുനിൽ കുമാർ എക്സിക്യൂട്ടീവ് ഓഫീസർ ബാബുരാജ് , ട്രസ്റ്റി ബോർഡ് അംഗങ്ങൾ സി മനോജ് കുമാർ,ശ്രീ സന്തോഷ്‌ ബാലകൃഷ്ണൻ,. സി രാജീവൻ തുടങ്ങിയവർ പങ്കെടുത്തു


Reporter
the authorReporter

Leave a Reply