LatestPolitics

വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ബി.ജെ.പിയുടെ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധം


ഫറോക്ക്:വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ബി.ജെ.പി ബേപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി അരീക്കാട് സെക്ഷൻ ഓഫീസിന് മുന്നിൽ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി.
മേഖല സെക്രട്ടറി അജയ് നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് ഗിരീഷ് പി മേലേടത്ത് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് മുഖ്യഭാഷണം നടത്തി.
സംസ്ഥാന കൗൺസിൽ അംഗം കെ.പി വേലായുധൻ,സി.സാബുലാൽ തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് ലളിത പട്ടേരി, മണ്ഡലം സെക്രട്ടറി ഷിബീഷ്.എ.വി, മണ്ഡലം ട്രഷറർ പി.സി അനന്തറാം,ജില്ലാ സമിതി അംഗം ടി.അനിൽകുമാർ,മഹിളാ മോർച്ച ജില്ലാ സെക്രട്ടറി സോമിത ശശികുമാർ, അരിക്കാട് ഏരിയ പ്രസിഡന്റ് പ്രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി


Reporter
the authorReporter

Leave a Reply